Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suraj Lama Case

സൂരജ് ലാമ കേസ്: എസ്‌ഐക്കെതിരേ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി പോലീസ്

കൊ​​ച്ചി: കു​​വൈ​​റ്റി​​ല്‍നി​​ന്ന് നാ​​ടു ക​​ട​​ത്തപ്പെട്ട് കൊ​​ച്ചി​​യി​​ലെ​​ത്തി​​യ​​ശേ​​ഷം മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ സൂ​​ര​​ജ് ലാ​​മ​​യു​​ടെ തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ സ​​ബ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ എ.​​സി.​​ബി​​ജു​​വി​​നെ​​തി​​രേ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​താ​​യി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ പോ​​ലീ​​സി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്.

സൂ​​ര​​ജ് ലാ​​മ​​യു​​ടെ ഫോ​​ട്ടോ​​യും തി​​രി​​ച്ച​​റി​​യ​​ല്‍ വി​​വ​​ര​​ങ്ങ​​ളും ഉ​​ള്‍പ്പെ​​ടു​​ത്തി​​യ ക്രൈം ​​കാ​​ര്‍ഡ് കൃ​​ത്യ​​സ​​മ​​യ​​ത്ത് ത​​യാ​​റാ​​ക്കി ന​​ല്‍കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ലാ​​ണി​​ത്.

സൂ​​ര​​ജ് ലാ​​മ അ​​സ്വാ​​ഭാ​​വി​​ക​​മാ​​യി പെ​​രു​​മാ​​റു​​ന്ന കാ​​ര്യം എ​​യ​​ര്‍പോ​​ര്‍ട്ട് ടെ​​ര്‍മി​​ന​​ല്‍ മാ​​നേ​​ജ​​ര്‍ എ​​യ്ഡ് പോ​​സ്റ്റി​​ലെ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ വി​​വ​​രം പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ല്‍ റി​​പ്പോ​​ര്‍ട്ട് ചെ​​യ്യു​​ന്ന​​തി​​നു പ​​ക​​രം ലാ​​മ​​യെ മെ​​ട്രോ ഫീ​​ഡ​​ര്‍ ബ​​സി​​ല്‍ ക​​യ​​റ്റി​​വി​​ടു​​ക​​യാ​​ണ് ചെ​​യ്ത​​ത്.

ഈ ​​കൃ​​ത്യ​​വി​​ലോ​​പ​​ത്തി​​ന്‍റെ പേ​​രി​​ല്‍ എ​​യ്ഡ് പോ​​സ്റ്റ് സ​​ബ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ സാ​​ബു വ​​ര്‍ഗീ​​സി​​നെ​​തി​​രെ അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. സൂ​​ര​​ജ് ലാ​​മ​​യെ ഉ​​ണി​​ച്ചി​​റ ഭാ​​ഗ​​ത്ത് ക​​ണ്ട​​പ്പോ​​ള്‍ തൃ​​ക്കാ​​ക്ക​​ര പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​യാ​​ള്‍ക്ക് വൈ​​ദ്യ​​സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ണ്ടോ എ​​ന്ന് നോ​​ക്കാ​​തെ കാ​​ക്ക​​നാ​​ട് ഭാ​​ഗ​​ത്ത് ഇ​​റ​​ക്കി​​വി​​ട്ടു. വീ​​ഴ്ച വ​​രു​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ കൊ​​ച്ചി സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ക്ക് റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി.

അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​വൈ​​റ്റി​​ല്‍നി​​ന്ന് സൂ​​ര​​ജ് ലാ​​മ​​യ്‌​​ക്കൊ​​പ്പം നാ​​ടു ക​​ട​​ത്തി​​യ 12 യാ​​ത്ര​​ക്കാ​​രി​​ല്‍ പ​​ല​​രെ​​യും ക​​ണ്ട് മൊ​​ഴി​​യെ​​ടു​​ത്തു. കു​​വൈ​​റ്റി​​ല്‍ സൂ​​ര​​ജ് ലാ​​മ​​യ്ക്ക് ല​​ഭി​​ച്ച ചി​​കി​​ത്സ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ഴി ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ കൂ​​ട്ടി​​രി​​പ്പു​​കാ​​രി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ലാ​​മ​​യെ അ​​ഡ്മി​​റ്റ് ചെ​​യ്യാ​​തെ രാ​​ത്രി​​സ​​മ​​യ​​ത്ത് ഡി​​സ്ചാ​​ര്‍ജ് ചെ​​യ്ത സം​​ഭ​​വ​​വും ഉ​​ണ്ടാ​​യെ​​ന്നും പോ​​ലീ​​സ് റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്നു.

റിപ്പോര്‍ട്ട് തേടി കോടതി

കൊ​​ച്ചി: കു​​വൈ​​റ്റി​​ല്‍നി​​ന്ന് നാ​​ടു​​ക​​ട​​ത്തി കൊ​​ച്ചി​​യി​​ലെ​​ത്തി​​യ സൂ​​ര​​ജ് ലാ​​മ​​യെ ദി​​വ​​സ​​ങ്ങ​​ളോ​​ളം കാ​​ണാ​​താ​​യ​​തി​​നു​​ശേ​​ഷം മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​മി​​ഗ്രേ​​ഷ​​നി​​ല്‍നി​​ന്നും പോ​​ലീ​​സി​​ല്‍നി​​ന്നും ഹൈ​​ക്കോ​​ട​​തി റി​​പ്പോ​​ര്‍ട്ട് തേ​​ടി.

സൂ​​ര​​ജ് ലാ​​മ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​തു മു​​ത​​ല്‍ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ന്ന​​തു​​വ​​രെ​​യു​​ള്ള സം​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ അ​​റി​​യി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തോ​​ട് നേ​​ര​​ത്തെ ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​നും ജ​​സ്റ്റി​​സ് എം.​​ബി. സ്‌​​നേ​​ഹ​​ല​​ത​​യും ഉ​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചി​​രു​​ന്നു.

പോ​​ലീ​​സ് സ​​മ​​ര്‍പ്പി​​ച്ച റി​​പ്പോ​​ര്‍ട്ടി​​ല്‍, ഇ​​മി​​ഗ്രേ​​ഷ​​ന്‍ ക്ലി​​യ​​റ​​ന്‍സ്, തു​​ട​​ര്‍ന്നു​​ള്ള പോ​​ലീ​​സ് ഇ​​ട​​പെ​​ട​​ല്‍, കാ​​ണാ​​താ​​യ ഒ​​രാ​​ളു​​ടെ പ​​രാ​​തി കൈ​​കാ​​ര്യം ചെ​​യ്യ​​ല്‍ എ​​ന്നി​​വ​​യി​​ല്‍ കാ​​ര്യ​​മാ​​യ പോ​​രാ​​യ്മ​​ക​​ളു​​ണ്ടെ​​ന്ന് കോ​​ട​​തി ക​​ണ്ടെ​​ത്തി.

Latest News

Corehub Up